മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്
കൊച്ചി: കേസിൽ നടന്നത് ഗൂഢാലോചനയാണെന്നും, മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചതെന്നും നടൻ ദിലീപ്. അന്നത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പൊലീസുകാരുമാണ് കേസുണ്ടാക്കിയത്.
ഇതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു.
പൊലീസ് സംഘം ചില മാധ്യമങ്ങളെയും, അവർക്ക് ഒത്താശ ചെയ്യുന്ന മാധ്യമപ്രവർത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ദിലീപ് പറഞ്ഞു. പൊലീസ് നടത്തിയ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്. തന്‍റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും, തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറഞ്ഞു.