Kerala

കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി വനിതാ ഡോക്‌ടറെ കുത്തിക്കൊന്നു

6 തവണയാണ് പ്രതി ഡോക്‌ടറെ കുത്തിയത്. ഇതിൽ മാരകമായ 2 കുത്തുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്‌ടർമാർ

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിന്‍റെ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. ഹൗസ് സർജൻ വന്ദന ദാസ് (23) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 5 മണിയോടെയായിരുന്നു സംഭവം. നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപാണ് (42) ആക്രമണം നടത്തിയത്. വനിതാ ഡോക്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

6 തവണയാണ് പ്രതി ഡോക്‌ടറെ കുത്തിയത്. ഇതിൽ മാരകമായ 2 കുത്തുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്‌ടർമാർ പറഞ്ഞു. കാലിലെ മുറിവ് കെട്ടുന്നതിനിടെ പ്രതി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് ഡോക്‌ടറെ കുത്തുകയായിരുന്നു.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി