documents are out to confirm the allegations by actress roshna against yadhu 
Kerala

വാഹനമോടിച്ചിരുന്നത് യദു തന്നെ; നടിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം തമ്പാനൂരിലെ സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദുവാണ് ഈ ബസ് ഓടിച്ചതെന്ന വിവരം ഉള്ളത്

Namitha Mohanan

തിരുവനന്തപുരം: കെഎസ്ആർ‌ടിസി ഡ്രൈവർ യദുവിനെതിരായ സിനിമാ താരം റോഷ്ന അന്ന റോയിയുടെ ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത് എൽ.എച്ച്. യദു തന്നെയാണെന്ന് കെഎസ്ആർടിസി രേഖകളിൽ നിന്നു വ്യക്തമായി. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18നായിരുന്നു. മടക്കയാത്ര ജൂണ്‍ 19നും. ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്‌നയുടെ ആരോപണം. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‌തിരുവനന്തപുരം തമ്പാനൂരിലെ സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദുവാണ് ഈ ബസ് ഓടിച്ചതെന്ന വിവരം ഉള്ളത്. മലപ്പുറത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫെയ്സ് ബുക്കിലൂടെയാണ് റോഷ്ന വിവരിച്ചത്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്ന കുറിച്ചിരുന്നു.

മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്‌തു പോകുന്ന വഴി കാറിലുണ്ടായിരുന്ന തന്നോട് കെഎസ്ആർടിസി ഡ്രൈവർ ഒരു സ്‌ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ മോശമായി പെരുമാറി എന്നാണ് റോഷ്‌ന ഫേസ്ബുക്കിൽ കുറിച്ചത്. സംഭവം നടന്നപ്പോൾ ഫോണിൽ എടുത്ത ബസിന്‍റെ ചിത്രം സഹിതമാണ് റോഷ്‌ന ഫെയ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?