ഡോ. ടി.പി. സെൻകുമാർ
മാധ്യമങ്ങൾ നിരന്തരമായി ബിജെപി നേതാവെന്ന് പരാമർശിക്കുന്നതിനെ വിമർശിച്ച് ഡോ. ടി.പി. സെൻകുമാർ. ഫെയ്സ്ബുക്കിലൂടെയാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം-
മാധ്യമങ്ങളോടാണ്...
എന്നെ സംബന്ധിച്ചുള്ള എന്ത് വാർത്ത നിങ്ങൾ കൊടുത്താലും അതിൽ “ബിജെപി നേതാവ് സെൻകുമാർ " ? എന്ന് പറയുന്നത് കാണുന്നു. എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല , ഞാൻ ബിജെപി നേതാവും അല്ല. ഇത് പല തവണ ഞാൻ വ്യക്തമാക്കിയതാണ്. മെമ്പർഷിപ്പ് എടുക്കുമ്പോൾ നിങ്ങൾ അറിയും.
അതുവരെ ക്ഷമിക്കുക, അതുവരെ ടിപി സെൻകുമാർ എന്ന് മാത്രം അഭിസംബൊധന ചെയ്താൽ വലിയ ഉപകാരം, എന്നാണ് സെൻകുമാർ കുറിച്ചിരിക്കുന്നത്.