Kerala

കുടിവെള്ള ക്ഷാമം ഗൗരവമുള്ള വിഷയം,അടിയന്തര പരിഹാരം ഉണ്ടാവണം; ഹൈക്കോടതി

പശ്ചിമ കൊച്ചിയിലടക്കം കൊച്ചിയിലെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യമാണ് നിലനിൽക്കുന്നത്

MV Desk

കൊച്ചി: കൊച്ചിയിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ഗൗരവമായ ഒരു വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ട്. ഈ വിഷയം ഗൗരവത്തിലെടുത്ത് പരിഹാരം കാണണമെന്നും ജല അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. മറ്റന്നാൾ ഹർജി വീണ്ടും പരിഗണിക്കും.

പശ്ചിമ കൊച്ചിയിലടക്കം കൊച്ചിയിലെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ജലക്ഷാമത്തെക്കുറിച്ച് പരാതിയുമായ് നെട്ടൂർ മേഖലയിലെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ചില കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. ഹർജി പ്രാഥമികമായി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടൽ.

ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ

സന്ദർശകനോട് അതിക്രമം; സിംഗപ്പൂരിൽ ഇന്ത്യൻ നഴ്സിന് ഒന്നരവർഷം തടവ്

ആലപ്പുഴയിൽ കയർഫെഡ് ഷോറൂമിൽ തീപിടിത്തം

''ഇന്ത്യക്കെതിരായ ഏത് യുദ്ധത്തിലും പാക്കിസ്ഥാൻ പരാജ‍യപ്പെടും'': മുൻ സിഐഎ ഉദ്യോഗസ്ഥൻ

'മോൺത' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ഭാവം മാറും