പെരുനാട്ടിൽ കടുവ സാന്നിധ്യം ഉണ്ടായ സ്ഥലം അഡ്വ പ്രമോദ് നാരായൺ എം എൽ എ സന്ദർശിക്കുന്നു 
Kerala

പെരുനാട്ടിൽ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

അധികൃതർ നടത്തിയ പരിശോധനയിൽ കടുവ ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പിടിക്കാൻ കൂടുവച്ചെങ്കിലും കടുവയെ കിട്ടിയില്ല

പത്തനംതിട്ട : കടുവ ഭീഷണി നേരിടുന്ന പെരുനാട്ടിൽ കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം നടത്തുവാൻ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല, ബഥനി പുതുവേൽ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടായത്.

അധികൃതർ നടത്തിയ പരിശോധനയിൽ കടുവ ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പിടിക്കാൻ കൂടു വച്ചെങ്കിലും കടുവയെ കിട്ടിയില്ല. ഇതിനിടയ്ക്ക് പല ഭാഗങ്ങളിലും കടുവ സാമീപ്യം ഉള്ളതായി പരാതി ഉയർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്നാണ് ഡ്രാേൺ ഉപയോഗിച്ച് വിശദമായ പരിശോധന നടത്താൻ എംഎൽഎ നിർദേശിച്ചത്. ബുധനാഴ്ച മുതൽ പരിശോധന ആരംഭിക്കും.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ