പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് ഡിവൈഎഫ്ഐ; സംഘർഷം
തൃശൂർ: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്ന് ആവശ‍്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.
ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗച്ചിതോടെയാണ് സംഘർഷമുണ്ടായത്.
തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ടോൾ പ്ലാസ ഓഫീസിനു മുന്നിലുണ്ടായിരുന്ന ചെടി ചട്ടികൾ പ്രവർത്തകർ സംഘർഷത്തിൽ തകർത്തു. നിലവിൽ ഓഫിസീനു മുന്നിൽ പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. ദേശീയപാതയിലെ കുഴി അടയ്ക്കണമെന്ന് മുൻപും വിവിധ സംഘടനകൾ ആവശ‍്യമുയർത്തിയിരുന്നു.