.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Representative Images 
Kerala

ട്ര​ഷ​റി നി​യ​ന്ത്ര​ണം വീ​ണ്ടും ക​ടു​പ്പി​ച്ചു; ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ മാ​റാ​ന്‍ ഇ-​ടോ​ക്ക​ണ്‍

ഒ​ക്റ്റോ​ബ​ര്‍ 15 വ​രെ​യു​ള്ള ബി​ല്ലു​ക​ളെ​ല്ലാം പ​രി​ധി​യി​ല്ലാ​തെ മാ​റി ന​ല്‍കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്

MV Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ വീ​ണ്ടും ട്ര​ഷ​റി നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ മാ​റു​ന്ന​തി​നാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ മാ​റു​ന്ന​തി​ന് മു​ന്‍കൂ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്ന നി​ര്‍ദേ​ശം ഓ​ഗ​സ്റ്റ് മു​ത​ല്‍ നി​ല​വി​ലു​ണ്ട്.

ഈ ​നി​യ​ന്ത്ര​ണം അ​ധി​കം വൈ​കാ​തെ നീ​ക്കി​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ നി​ല​നി​ല്‍ക്കേ​യാ​ണ് ഇ​ട​പാ​ട് പ​രി​ധി​യി​ല്‍ വീ​ണ്ടും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്.​ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ള്‍ മാ​റാ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക് ടോ​ക്ക​ണ്‍ സം​വി​ധാ​ന​മാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ധി​യും മു​ന്‍ഗ​ണ​ന​യും ധ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും തു​ക അ​നു​വ​ദി​ക്കു​ക. സ​ര്‍ക്കാ​രി​ന്‍റെ അ​ത്യാ​വ​ശ്യ ചെ​ല​വു​ക​ള്‍ മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ധ​ന​വ​കു​പ്പ് ന​ല്‍കു​ന്ന വി​ശ​ദീ​ക​ര​ണം.

ഒ​ക്റ്റോ​ബ​ര്‍ 15 വ​രെ​യു​ള്ള ബി​ല്ലു​ക​ളെ​ല്ലാം പ​രി​ധി​യി​ല്ലാ​തെ മാ​റി ന​ല്‍കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഒ​രു ല​ക്ഷം വ​രെ​യു​ള്ള തു​ക​യും മാ​റി ന​ല്‍കും. സാ​മ്പ​ത്തി​ക സ്ഥി​തി പി​ന്നെ​യും മോ​ശ​മാ​കു​ക​യും അ​ത്യാ​വ​ശ്യ ചെ​ല​വു​ക​ള്‍ക്ക് പ​ണം തി​ക​യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ചി​ട്ട​യെ​ന്നാ​ണ് ധ​ന​വ​കു​പ്പ് വി​ശ​ദീ​ക​ര​ണം. അ​റു​പ​തി​നം അ​ത്യാ​വ​ശ്യ ചെ​ല​വു​ക​ള്‍ക്ക് ബാ​ധ​ക​മ​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം.

ഈ ​വ​ര്‍ഷം നാ​ലാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് ട്ര​ഷ​റി​യി​ലെ ബി​ല്‍ മാ​റ്റ പ​രി​ധി വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്. ഒ​രു കോ​ടി വ​രെ​യാ​യി​രു​ന്ന ബി​ല്‍ മാ​റ്റ​പ​രി​ധി ഈ ​വ​ര്‍ഷം ഏ​പ്രി​ലി​ല്‍ 25 ല​ക്ഷ​മാ​ക്കി കു​റ​ച്ചു. ര​ണ്ടു മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്ക് സാ​മ്പ​ത്തി​ക കൂ​ടു​ത​ല്‍ പ​രു​ങ്ങ​ലി​ലാ​യ​തി​നെ തു​ട​ര്‍ന്ന് ജൂ​ലൈ 30ന് ​ബി​ല്ലു​ക​ളു​ടെ പ​രി​ധി 10 ല​ക്ഷ​മാ​ക്കി കു​റ​ച്ചു. അ​തി​നു​ശേ​ഷം ഒ​രു​മാ​സം പി​ന്നി​ടു​ന്ന​തി​നി​ടെ ഓ​ഗ​സ്റ്റി​ല്‍ പ​രി​ധി വീ​ണ്ടും കു​റ​ച്ച് അ​ഞ്ചു​ല​ക്ഷ​മാ​ക്കി. അ​താ​ണ് വീ​ണ്ടും കു​റ​ച്ച് ഒ​രു ല​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ

'നായർ' ആകാൻ ഹൈക്കോടതിയെ സമീപിച്ച് അഞ്ജലി

പിണറായി അവസരവാദത്തിന്‍റെ ആൾരൂപം; എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ പിണറായി അഭിമന്യുവിന്‍റെ മാതാപിതാക്കളോട് മാപ്പ് ചോദിക്കണമെന്ന് വി.ഡി. സതീശൻ

കേരളത്തിൽ എയിംസ്, 2 സൗജന്യ സിലിണ്ടർ, ക്ഷേമപെൻഷൻ 3000 രൂപ; തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻഡിഎ

സിപിഎം കോർപ്പറേറ്റ് പാർട്ടി; മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി