ശബരിമല സ്വർണക്കൊള്ള; രേഖകൾ ഇഡിക്ക് കൈമാറാൻ തയാറാണെന്ന് പ്രോസിക്യൂഷൻ
Representative Image
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ രേഖകളാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പാണ് ഇഡി ആവശ്യപ്പെട്ടത്.
വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളൂവെന്നുമാണ് പ്രോസിക്യൂഷന്‍റെ പക്ഷം.
മറ്റ് കേസുകളിൽ ഇഡി അന്വേക്ഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുകയെ സംബന്ധിച്ചുള്ള അന്വേഷണത്തിനായി പർപ്പുകൾ ആവശ്യപ്പെടുന്നതെന്നാണ് ഇഡിയുടെ വാദം.