ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഇഡിക്ക്; മുഴുവൻ രേഖകളും കൈമാറാൻ കോടതി നിർദേശം
Representative Image
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും. ഇത് സംബന്ധിച്ച് കൊല്ലം വിജിലൻസ് കോടതി ഉത്തരവിറക്കി. ഇഡിക്ക് മുഴുവൻ രേഖകളും കൈമാറാൻ ഉത്തരവിൽ നിർദേശിക്കുന്നു.
റിമാൻഡ് റിപ്പോർട്ടും എഫ്ഐആറുമടക്കം രേഖകൾ ഇഡിക്ക് കൈമാറാനാണ് നിർദേശം. കേസ് കൈമാറരുതെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ എതിർപ്പ് കോടതി തള്ളുകയായിരുന്നു.
ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയാലാണ് കോടതി വിധി പറഞ്ഞത്. എന്നാൽ മുഴുവൻ രേഖകളും കൈമാറാനാവില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്.