തൃശൂരിൽ നീന്താനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

 

പ്രതീകാത്മക ചിത്രം

Kerala

തൃശൂർ കോൾ പാടത്ത് നീന്താനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

ബൈക്കുകളിലായി 16 വിദ്യാർഥികളുടെ സംഘമാണ് കോൾ പാടത്ത് എത്തിയത്.

തൃശൂർ: മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃശൂർ എൻജിനീയറിങ് കോളെജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി പട്ടാമ്പി വാടാനാംകുറിശി സ്വദേശി ഹാഷി (22) മാണ് വ്യാഴാഴ്ച മുങ്ങിമരിച്ചത്.

ബൈക്കുകളിലായി 16 വിദ്യാർഥികളുടെ സംഘമാണ് കോൾ പാടത്ത് എത്തിയത്. ഇതിൽ നീന്താനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം നാട്ടുകാർ തിരച്ചിൽ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.

തൃശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും സ്കൂബാ സംഘമുൾപ്പടെയുള്ളവർ നടത്തിയ തിരച്ചിലാണ് വൈകീട്ട് ഏഴേമുക്കാലോടെ മൃതദേഹം കോൾപ്പാടത്തെ സ്ലൂസിനടുത്ത് നിന്നും കണ്ടെത്തിയത്. മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ