Kerala

എറണാകുളം കലക്‌ടർ രേണു രാജിന് സ്ഥലംമാറ്റം; തീരുമാനം മന്ത്രി സഭായോഗത്തിൽ

കേസ് വിചാരണയ്ക്ക് എടുത്തപ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു

കൊച്ചി: ജില്ലാ കലക്‌ടർ മാർ ഉൾപ്പെടെ ഐഎഎസ് ഉദ്യോസ്ഥർക്ക് സ്ഥലം മാറ്റം. എറണാകുളം കലക്‌ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷിനെ എറണാകുളം കലക്‌ടറായി നിയമിച്ചു.

കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന് തീപിടിച്ചതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം. വിഷയത്തിൽ സ്വമേധയ ഹൈക്കോടതി കേസെടുത്തിരുന്നു. കേസ് വിചാരണയ്ക്ക് എടുത്തപ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്നു ചേർന്ന മന്ത്രി സഭയോഗത്തിലാണ് രേണുരാജ് ഉൾപ്പെടെ 4 കലക്‌ടർമാരെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്.

തൃശൂർ കലക്‌ടർ ഹരിത വി കുമാറിനെ ആലപ്പുഴ കലക്‌ടറായും വയനാട് കലക്‌ടർ എ ഗീതയെ കോഴിക്കോട് കലക്‌ടറായും സ്ഥലം മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ.കെ. തേജയെ തൃശൂർ കലക്ടറാക്കി.

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു

പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് നൽകി പണം വാങ്ങി; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ