പൊലീസ് യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് വനിതാ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. ഞായറാഴ്ച കളിയാക്കാവിളയിൽ നവരാത്രി ഡ്യൂട്ടിക്കിടെയാണ് എസ്ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥരും റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
പൊലീസ് യൂണിഫോമിലുളള ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് കേരള സായുധ പൊലീസ് ബറ്റാലിയൻ കമാൻഡന്‍റിന്‍റെ ഉത്തരവ് നിലനിൽക്കെയാണ് ഇത്തരത്തിലുളള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും എത്തിയിരിക്കുന്നത്.