തൃശൂരിൽ ഫർണിച്ചർ കടയിൽ തീപിടിത്തം; വന്‍ നാശനഷ്ടം 
Kerala

തൃശൂരിൽ ഫർണിച്ചർ കടയിൽ തീപിടിത്തം; വന്‍ നാശനഷ്ടം

2 മണിക്കൂറിലേറെ സമയത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തൃശൂർ: മരത്താക്കരയിൽ ഫർണിച്ചർ കടയിൽ വന്‍ തീപിടിത്തം. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. 2 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. കടയിലുണ്ടായിരുന്ന മുഴുവന്‍ ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്.

2 മണിക്കൂറിലേറെ സമയത്തെ ശ്രമത്തിനൊടുവിൽ ഫയർഫോഴ്സിന്‍റെ 5 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദേശീയപാതയോരത്ത് ഡീറ്റെയിൽ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ