Kerala

കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യതയിൽ കുറവ്

കടുത്ത ദുരത്തിലായിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ

ajeena pa

കൊല്ലം: ചൂട് കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കൂടുതൽ കിട്ടിക്കൊണ്ടിരുന്ന കണവയും അയലയും പകുതി പോലും ലഭിക്കുന്നില്ല.കടലിൽ ചൂടു കൂടുന്നതിനാൽ മത്സ്യങ്ങൾ മുകളിലേക്ക് വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മത്സ്യങ്ങൾ കുറയാൻ കാരണം.

ഇതോടെ കടുത്ത ദുരത്തിലായിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. വേനൽക്കാലത്ത് കൂടുതലായി കിട്ടാറുള്ള ചെമ്മീനും നെത്തോലിയും ചാളയും കിട്ടാതെ മിക്കവരും ഒഴിഞ്ഞ യാനവുമായാണ് തിരികെ എത്തുന്നത്.

സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസംപോലും മത്സ്യബന്ധനത്തിനെ ബാധിക്കുന്നതാണ്. താപനില കൂടിത്തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്ക് വലിയും. ചൂട് കൂടുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽദിവസം കടലിൽ താങ്ങാനുമാകില്ല.

അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള യാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതിനാൽ അവിടെപ്പോയും മീൻ പിടിക്കാനാവില്ല. നിലവിൽ തമിഴ്നാട്, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് കൂടുതലായി മത്സ്യങ്ങൾ എത്തിക്കുന്നത്.

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി

എസ്ഐആർ നടപടി വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദം നൽകാൻ സുപ്രീംകോടതി നിർദേശം