മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധ

 
representative image
Kerala

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധ

മാർച്ച് 29നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്

മലപ്പുറം: മലപ്പുറത്ത് അഞ്ചര വയസുകാരിക്ക് പേവിഷബാധ. പ്രതിരോധ വാക്സിനെടുത്ത കുട്ടിക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

മാർച്ച് 29 നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. തല‍യ്ക്കും കാലിനുമായിരുന്നു തെരുവുനായയുടെ കടിയേറ്റത്.

അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. തലയ്ക്ക് കടിയേറ്റാൽ പേവിഷബാധ ഉണ്ടായേക്കാമെന്നാണ് ഡോക്റ്റർമാർ പറയുന്നത്.

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

ടെക്‌സസിൽ മിന്നൽ പ്രളയം; മരണസംഖ്യ 50 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

"130 വയസു വരെ ജീവിക്കുമെന്നാണ് പ്രതീക്ഷ"; 90ാം പിറന്നാൾ ആഘോഷിച്ച് ദലൈ ലാമ

ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലവുമായി റഷ്യ

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം