പൊങ്കലിന് തമിഴ്നാട് സർക്കാർ വിതരണം ചെയ്ത സാരിയും മുണ്ടും കേരളത്തിൽ വിൽപ്പനയ്ക്ക്; അന്വേഷണത്തിന് നീക്കം
file image
ചെന്നൈ: പൊങ്കലിന് തമിഴ്നാട് സർക്കാർ വിതരണം ചെയ്ത സൗജന്യ മുണ്ടും സാരിയും കേരളത്തിൽ വിൽപ്പന നടത്തുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥരുടെ അറിവോടെ നടക്കുന്ന തട്ടിപ്പാണെതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫെഡറേഷൻ ഓഫ് ഹാൻഡ്ലൂം ആന്‍റ് പവർലൂം വീവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ 1.77 കോടി രൂപയുടെ മുണ്ടും സാരിയുമാണ് റേഷൻ കാർഡ് ഉടമകൾക്കായി എത്തിച്ചത്. ഈറോഡ് നെയ്ത്തുകാരുടെ സഹകരണ സംഘമാണ് ഇതിലധികവും നിർമിച്ചത്. വസ്ത്രങ്ങള് 60 ശതമാനം റേഷൻകാർഡ് ഉടമകൾക്ക് മാത്രമാണ് വിതരണം ചെയ്തത്. അന്വേഷിച്ചെത്തുമ്പോൾ വസ്ത്രങ്ങൾ റേഷൻ കടകളിലേക്ക് എത്തിയിട്ടില്ലെന്നാണ് അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സാരിയും മുണ്ടും കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നതാണ് കണ്ടെത്തിയത്.