സ്വർണവില കൂടുന്നു 
Kerala

സ്വർണവില കൂടുന്നു; കുറയാൻ കാത്തിരിക്കേണ്ട, ഇനിയും കൂടും

പവന് ഇപ്പോൾ 1,15,320 രൂപയാണ് വില.

നീതു ചന്ദ്രൻ

സ്വർണവില ദിവസം പല തവണയെന്നോണമാണ് കൂടുന്നത്. ബുധനാഴ്ച മാത്രം രണ്ടു തവണയായി 5,480 രൂപയാണ് സ്വർണത്തിന് കൂടിയത്. ഇതാദ്യമായാണ് സ്വർണവിലയിൽ ഇത്ര വലിയ മാറ്റമുണ്ടാകുന്നത്. രാജ്യാന്തര സ്വർണ വിലയിൽ ട്രോ‍യ് ഔൺസിന് 4,800 രൂപയാണ് വില. ഇതു വൈകാാതെ തന്നെ 5,000 ഡോളർ ഭേദിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനനുസരിച്ച് കേരളത്തിലെ സ്വർണവിലയും കൂടും. പവന് ഇപ്പോൾ 1,15,320 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി ഉൾപ്പെടെ 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്ന് ചുരുക്കം.

സ്വർണത്തിന് വില കുറയാൻ വേണ്ടികാത്തിരിക്കുന്നത് വിഡ്ഢിത്തമാകുമെന്ന് വ്യാപാരികൾ പറയുന്നു. വരും ദിനങ്ങളിൽ സ്വർണവില ഇനിയും വർധിക്കാനാണ് സാധ്യത.

അതേ സമയം 18 ക്യാരറ്റ് സ്വർണത്തിന് 11920-11,845 രൂപ വരെയാണ് വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 325 രൂപയാണ് വില.

ഒരു തവണത്തേക്ക് ക്ഷമിക്കുന്നു; മദ്യപിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ

ശബരിമല സ്വർണക്കൊള്ള; 1.3 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; യുപിയിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി

തിരുവനന്തപുരത്ത് അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് ഫോണിലൂടെ ബന്ധുക്കൾക്ക് അ‍യച്ചു കൊടുത്തു

അതാവലെയുടെ പ്രസ്താവന; ജനാധിപത്യ മൂല്യങ്ങൾക്ക് എതിരെന്ന് എം.വി. ഗോവിന്ദൻ