വന‍്യജീവി ആക്രമണത്തിന് പരിഹാരം വേണം; അതിരപ്പിള്ളിയിൽ ബുധനാഴ്ച ഹർത്താൽ

 
representative image
Kerala

വന‍്യജീവി ആക്രമണത്തിന് പരിഹാരം വേണം; അതിരപ്പിള്ളിയിൽ ബുധനാഴ്ച ഹർത്താൽ

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ

തൃശൂർ: അതിരപ്പിള്ളിയിൽ ബുധനാഴ്ച ഹർത്താൽ. കാട്ടാന ആക്രമണങ്ങൾ പതിവായ സാഹച‍ര‍്യത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തതോടെ ജനകീയ ഹർത്താൽ പ്രഖ‍്യാപിച്ചിരിക്കുന്നത്.

‌രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അതിരപ്പിള്ളി മേഖലയിൽ വന‍്യമൃഗ ആക്രമണത്തിന് പരിഹാരം വേണം, സർക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവർത്തിക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ രണ്ടുപേർ മരിച്ചിരുന്നു. വാഴച്ചാൽ ശാസ്താപൂവം ഉന്നതിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സംഘത്തോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കാട്ടാനകൂട്ടം പാഞ്ഞെത്തിയപ്പോൾ സംഘത്തിലുണ്ടായിരുന്നവർ ചിതറിയോടി. എന്നാൽ കാട്ടാന കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നു.

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളികൾ; അവശ്യസാധനങ്ങൾ‌ ലഭ്യമല്ല, അടിയന്തര നടപടി വേണമെന്ന് ആവശ്യം

താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

മോശമായി സ്പർശിച്ചു, അഭിനയം നിർത്തുന്നുവെന്ന് നടി; മാപ്പപേക്ഷിച്ച് ഭോജ്പുരി താരം പവൻ സിങ്