Representative image 
Kerala

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെലോ അലർട്ട്

പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെ ചൂട് ഉയരാമെന്നും മുന്നറിയിപ്പിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെ ചൂട് ഉയരാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സാധാരണയേക്കാൾ 2 - 4°C വരെ താപനില വർധിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ