മഴ ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

file image

Kerala

മഴ ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയ്ക്ക് ശേഷം മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും

ആനപ്രേമികളുടെ ഇഷ്ടതാരം ഈരാറ്റുപേട്ട അയ്യപ്പൻ ഇനി ഓർമ

ശ്രീനിവാസൻ വധക്കേസ്; നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ആലുവയിൽ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് ജയിലിൽ മർദനം

സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; 10 ദിവസത്തിനിടെ 1900 രൂപയുടെ കുറവ്!