ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു
കൽപ്പറ്റ: വെള്ളിയാഴ്ച ശക്തമായ മഴ പെയ്യുന്നതിനാൽ ജലനിരപ്പുയർന്ന ബാണാസുര സാഗർ അണക്കെട്ടിന്‍റെ സ്‌പിൽവെ ഷട്ടറികൾ 10 മുതൽ 30 സെന്‍റീമീറ്റർ വരെ ഉയർത്തി. നേരത്തെ ഷട്ടർ 15 സെന്‍റീ മീറ്റർ തുറന്നിരുന്നു.
സെക്കന്‍റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത് കൂട്ടുമെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കിയത്. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.