നേര്യമംഗലം ദേശീയപാതയിൽ യാത്രാ നിരോധനം 
Kerala

കനത്ത മഴ, കാറ്റ്; നേര്യമംഗലം ദേശീയപാതയിൽ യാത്രാ നിരോധനം

നേര്യമംഗലം വില്ലാഞ്ചിറയിൽ വള്ളിപടർപ്പുൾപ്പെടെ കാട്ടുമരം ദേശീയ പാതയിലേക്ക് മറിഞ്ഞു വീണു

Namitha Mohanan

കോതമംഗലം : കനത്ത മഴയും, കാറ്റും മൂലം കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ വള്ളിപടർപ്പുകൾ ഉൾപ്പെടെ കാട്ടുമരം വീണു. ബുധൻ രാവിലെ 10.30 നായിരുന്നു സംഭവം.കോതമംഗലത്ത് നിന്ന് അഗ്നി രക്ഷാ സേനയെത്തി മരം വെട്ടിമാറ്റി ഗതാഗതയോഗ്യമാക്കി.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ .കെ . ബിനോയ്, അസ്സി. സ്റ്റേഷൻ ഓഫീസർ എം.അനിൽ കുമാർ, കെ .എൻ . ബിജു, സേനാംഗങ്ങളായ രാഗേഷ് കുമാർ, സുബ്രഹ്മണ്യൻ, ബിനു, അജിലേഷ്, 'അതുൽ വി ബാബു, ശ്രുതിൻ പ്രദീപ് എന്നിവരാണ് പങ്കെടുത്തത്.കോതമംഗലം കീരംപാറ വില്ലേജ് ഓഫീസ് വളപ്പിൽ നിന്നിരുന്ന മരം മുറ്റത്തേക്ക് മറിഞ്ഞ് വീണ്, വഴി ബ്ലോക്കായത് കോതമംഗലം അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി.

നേര്യമംഗലം വഴി അത്യാവശ്യ യാത്രികർക്ക് മാത്രം അനുവാദം. വിനോദ സഞ്ചാരികൾക്ക് ഉൾപ്പടെ യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.പൊതു ഗതാഗതം, മറ്റ് അവശ്യ സർവീസുകൾക്ക് മാത്രമാണ് യാത്ര അനുമതി. നേര്യമംഗലം വനമേഖലയിലെ അപകടകരമായ മരങ്ങൾ നിൽക്കുന്നത് മൂലമാണ് നിരോധനം .

ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജ് നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിൽ ധാരാളം മരങ്ങൾ വീണ് ഗതാഗത തടസങ്ങൾ ഉണ്ടാകുന്നതാണെന്നും ആയതിനാൽ അപകടസാധ്യത ഒഴിവാക്കുന്നതിനായി ഈ മേഖലയിൽ വിനോദസഞ്ചാരികളേടുതുൾപ്പടെയുള്ള അനാവശ്യയാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് നിരോധനം.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു