കനത്ത മഴ; തിരുവനന്തപുരത്ത് മതിലിടിഞ്ഞുവീണ് 72 കാരി മരിച്ചു

 
Kerala

കനത്ത മഴ; തിരുവനന്തപുരത്ത് മതിലിടിഞ്ഞുവീണ് 72 കാരി മരിച്ചു

സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം- എറണാകുളം വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞു വീണ് ഒരു മരണം. ഉച്ചക്കട സ്വദേശി സരോജിനി (72) ആണ് മരിച്ചത്. ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാരംഭിച്ച മഴ രാത്രിയിലുടനീളം നീണ്ടു നിന്നിരുന്നു.

തുടർന്നാണ് സരോജിനിയുടെ വീടിനോട് ചേർന്ന് നിന്നിരുന്ന മതിൽ ഇടിഞ്ഞു വീണത്. സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം- എറണാകുളം വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓരോ ജില്ലയിലും തടങ്കൽ കേന്ദ്രങ്ങൾ; അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടിക്കൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

യുഡിഎഫിന് തിരിച്ചടി; മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തളളി

നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ