Kerala

സർക്കാരിനായുള്ള ഹെലികോപ്റ്റർ ഏപ്രിലിൽ എത്തും; മാസ വാടക 80 ലക്ഷം

2 വർഷം മുൻപ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്നും ഒരു വർഷത്തേക്ക് 10 സീറ്റുള്ള ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുത്തിരുന്നു

തിരുവനന്തപുരം: സർക്കാരിനായുള്ള വാടക ഹെലികോപ്ടർ അടുത്ത മാസം സംസ്ഥാനത്തെത്തും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഇരട്ട എൻജിനും 6 സീറ്റുകളുമുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. 80 ലക്ഷത്തിനു മുകളിലാണ് ഇതിന്‍റെ ഒരു മാസത്തെ വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും അധികമായി നൽകണം.

2 വർഷം മുൻപ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്നും ഒരു വർഷത്തേക്ക് 10 സീറ്റുള്ള ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുത്തിരുന്നു. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസ വാടക. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കൊവിഡ് ബാധയെത്തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് 2021 ൽ ടെൻഡർ നടപടികൾ ആരംഭിച്ചു.

6 പേർക്കു സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്ക് വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ടെൻഡർ നടപടികൾ മുന്നോട്ടു പോയില്ല. തുടർന്ന് ഈ മാസം ആദ്യം ചേർന്ന മന്ത്രി സഭായോത്തിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ അനുമതി ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ 80 ലക്ഷം രൂപ മാസവടകയിൽ 6 സീറ്റുകളുള്ള ഹെലികോപ്റ്റർ സർക്കാർ വാടകയ്ക്കെടുക്കുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ