ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

 
Kerala

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

അന്വേഷണത്തിൽ സിബിഐക്ക് വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ.

അന്വേഷണത്തിൽ സിബിഐക്ക് വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. തുടർന്നാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.

2005 സെപ്റ്റംബർ 7 ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ പൊലീസുകാർ അതിഭീകരമായ രീതിയിൽ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പുപൈപ്പ്കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ; രൂക്ഷ ഭാഷയിൽ പ്രതികരിച്ച് എംപി

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കൃഷ്ണ കുമാറിനെതിരേ ക്രിമിനൽ കേസെടുക്കണം: സന്ദീപ് വാര്യർ

സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതി; ബിജെപി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്

''മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണം''; ബിജെപി എംഎൽഎ

തൃശൂരിൽ 193 വോട്ടുകളിൽ ക്രമക്കേട് നടന്നു; ആരോപണവുമായി ഡിസിസി പ്രസിഡന്‍റ്