Kerala

ക്ഷമ ദൗർബല്യമായി കാണരുത്; അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

അനധികൃത ഫ്ലെക്സ് ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദേശമില്ലെന്നാണ് തോന്നുന്നതെന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നതിന് തുല്യമാണ് അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നതെന്നും കോടതി പറഞ്ഞു

കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് മുന്നറിപ്പുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ് മൂലം നൽകാത്തതാണ് വിമർശനത്തിനു കാരണം. 

മാറ്റിയ ഫ്ലക്സ് ബോർഡുകളുടെ സ്ഥാനത്ത് പുതിയവ സ്ഥാപിച്ചതായി  തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ഫ്ലെക്സ് ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദേശമില്ലെന്നാണ് തോന്നുന്നതെന്നും കോടതി വിമർശിച്ചു.  കോടതിയെ പരിഹസിക്കുന്നതിന് തുല്യമാണ് അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നതെന്നും കോടതി പറഞ്ഞു.

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി