നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി

 
Kerala

സർക്കാരിന് തിരിച്ചടി; സർവെ നിയമവിരുദ്ധം, നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി

ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി

Jisha P.O.

കൊച്ചി: സർക്കാരിന്‍റെ നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.

കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവെ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ സർവെക്ക് വേണ്ടി നിരവധി പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോ​ഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറ‍ഞ്ഞത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്‍റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.

ഇത് സർക്കാരിന് വലിയൊരു തിരിച്ചടിയാണ്. 2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാർഥികളെ സർവെക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോർട്ടൽ തയാറാക്കുകയും ചെയ്തു. ആ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വോളന്‍റിയർമാരോട് ആവശ്യപ്പെടുകയും ചെയ്തു. അത് സിപിഎം പ്രവർത്തകർ ആണെന്നായിരുന്നു ഹർജിയിലെ ആരോപണം.

കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെടുതെ വിടില്ല; ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി

സ്വർണവില വീണ്ടും താഴോട്ട്; പവന് ആയിരം രൂപയോളം കുറഞ്ഞു

ഇന്ത‍്യക്കെതിരേ മോശം പ്രകടനം; ബാബറിനെയും ഷഹീനെയും പുറത്താക്കാനൊരുങ്ങി പിസിബി

വെല്ലൂരിൽ ഉത്സവത്തിനിടെ രഥം മറിഞ്ഞുവീണു; ഏഴ് പേർക്ക് ഗുരുതര പരുക്ക്

ഇടുക്കിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു