Kerala

എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്‍റിന് പന്തൽ ഇട്ടതെന്നായിരുന്നു നഗരസഭയുടെ വാദം

MV Desk

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്‌ക്കെതിരായ ഹർജി തള്ളി ഹൈക്കോടതി. പാലയിൽ ജാഥയ്ക്കുവേണ്ടി നഗരസഭ ബസ് സ്റ്റാൻഡിന്‍റെ മുക്കാൽ ഭാഗത്തോളം കെട്ടിയടച്ചതിനെതിരെയായിരുന്നു ഹർജി.

തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്‍റിന് പന്തൽ ഇട്ടതെന്നായിരുന്നു നഗരസഭയുടെ വാദം. ഇത് അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ജാഥയ്ക്ക് വേണ്ടി ബസ് സ്റ്റാൻഡ് ഉപയോഗിക്കുന്നതിനെതിരെ അഭിഭാഷകനായ ചന്ദ്രചൂഢനാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി