പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി
കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രൊസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകണം. ഐഎൻടിയുസി നേതാവ് ആർ. ശേഖരനും കോർപ്പറേഷൻ എംഡി കെ.എ. രതീഷുമാണ് കേസിലെ പ്രതികൾ.
ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവർക്കെതിരേ കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നൽകാത്ത സർക്കാർ നിലപാടിനെതിരേയാണ് കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പലതവണ കോടതികൾ ആവശ്യപ്പെട്ടിട്ടും സർക്കാർ അനുമതി നൽകിയിരുന്നില്ല. സർക്കാർ അനുമതി നൽകാത്തതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതോടെയാണ് സർക്കാർ വീണ്ടും സത്യവാങ്മൂലം നൽകിയത്. പ്രതികൾക്കെതിരേ തെളിവില്ലാത്തതിനാൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ ആവില്ലെന്നായിരുന്നു സർക്കാർ നിലപാട്.