വീണ വിജയൻ

 
Kerala

മാസപ്പടി ഇടപാട്; സിബിഐ, ഇഡി അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയന് ഹൈക്കോടതി നോട്ടീസ്

ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ഷോൺ ജോർജിന്‍റെ ഹർജിയിലാണ് കോടതിയുടെ നടപടി

കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം. ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ഷോൺ ജോർജിന്‍റെ ഹർജിയിലാണ് കോടതിയുടെ നടപടി.

കമ്പനി നിയമപ്രകാരം മാത്രമായിരുന്നു എസ്എഫ്ഐഒയുടെ അന്വേഷണമെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാനായി സിബിഐ, ഇഡി അടക്കമുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ‍്യം. വീണയും സിഎംആർഎൽ ഉദ‍്യോഗസ്ഥരും ഉൾപ്പെടെ 13 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ആശമാർക്ക് ആശ്വാസമായി കേന്ദ്രം; ഇന്‍സന്‍റീവ് വര്‍ധിപ്പിച്ചു

ന്യൂനമർദപ്പാത്തി; മധ്യകേരളത്തിൽ മഴ കനക്കും, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴ; കോട്ടയത്ത് ശനിയാഴ്ച അവധി

നാട്ടുകാർക്ക് 'റ്റാറ്റാ' നൽകി ഗോവിന്ദച്ചാമി; സെൻട്രൽ ജയിലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

പൊലീസ് ഉദ‍്യോഗസ്ഥന്‍റെ കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; പരുക്ക്