കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്നു. 22 കാരറ്റ് ഗ്രാമിന് ഇന്നലെ 15 രൂപയുടെ വര്‍ധനയോടെ 5515 രൂപയാണ് വില. പവന് 44,120 രൂപയാണ്, 120 രൂപയുടെ വര്‍ധന.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പവന് 560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വിലയിലും ഇന്നലെ 15 രൂപയുടെ വര്‍ധനയുണ്ടായി, 6015 രൂപയാണ് ഇന്നലത്തെ വില. പവന് 48,120 രൂപ, 120 രൂപയുടെ വര്‍ധന. ആഗോള തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 1941-1947 ഡോളര്‍ എന്ന തലത്തിലാണ്.