.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
"റിപ്പോർട്ടർ' ഉടൻ പ്രക്ഷേപണം നിർത്തണം, സിബിഐ, ഇഡി അന്വേഷണം വേണമെന്ന് സാബു
file photo
കൊച്ചി: "റിപ്പോർട്ടർ ടിവി' എന്ന ന്യൂസ് ചാനലിന്‍റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും ദുരൂഹവുമാണെന്ന് ട്വന്‍റി 20 പാർട്ടി ചീഫ് കോ-ഓർഡിനേറ്ററും കിറ്റക്സ് കമ്പനി എംഡിയുമായ സാബു എം. ജേക്കബ്. ചാനൽ നടത്താൻ ആവശ്യമായ ദേശീയ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിങ് ലൈസൻസോ ഇല്ലാതെയാണ് രണ്ടു വർഷമായി ഈ ചാനൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പാസ്‌പോർട്ട് എടുക്കാൻ പോലും പൊലീസ് ക്ലിയറൻസ് വേണ്ട സാഹചര്യത്തിൽ, യാതൊരു സുരക്ഷാ രേഖകളുമില്ലാതെ ഒരു സാറ്റലൈറ്റ് ന്യൂസ് ചാനൽ എങ്ങനെ ഇത്രകാലം പ്രവർത്തിച്ചു എന്നത് ഗൗരവതരമാണ്. ബ്രോഡ്കാസ്റ്റിങ് ലൈസൻസില്ല, ദേശീയ സുരക്ഷാ ക്ലിയറൻസില്ല. രാജ്യസുരക്ഷയ്ക്കു തന്നെ അപകടകരമായ സാഹചര്യത്തിൽ രണ്ടുകൊല്ലമായി എങ്ങനെ ഈ ചാനൽ പ്രവർത്തിച്ചു, എങ്ങനെ പരസ്യങ്ങൾ വാങ്ങി, നിക്ഷേപങ്ങൾ സ്വീകരിച്ചു എന്നതൊക്കെ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും അന്വേഷിക്കണം. ജനങ്ങളെ വഞ്ചിച്ച ഈ ചാനൽ ഉടനടി പ്രവർത്തനം നിർത്തി പ്രേക്ഷകരോടു മാപ്പ് പറയണം- അദ്ദേഹം ആവശ്യപ്പെട്ടു.
മരംമുറി കേസിൽ ജയിലിൽ പോവുകയും മറ്റ് ഒട്ടേറെ കേസുകളിൽ അകപ്പെടുകയും ചെയ്ത വ്യക്തി പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മോചിതനായതും തുടർന്ന് ഈ ചാനലിന്‍റെ ഉടമയായി മാറിയതും സംശയാസ്പദമാണ്. എം.വി. നികേഷ് കുമാർ, ഭാര്യ റാണി വർഗീസ് എന്നിവരുടെ പേരിൽ ലൈസൻസുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ദേശീയ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നേരത്തേ റദ്ദാക്കിയതാണ്. നിലവിൽ ആന്‍റോ അഗസ്റ്റിൻ പറയുന്നത് അവർ റിപ്പോർട്ടർ ചാനൽ വാങ്ങിയെന്നാണ്. 2022 വരെ ലൈസൻസ് ലീസിനെടുത്ത് നടത്താമായിരുന്നു. എന്നാൽ 2023ൽ ആ നിയമത്തിന് മാറ്റം വന്നു. എന്നിട്ടും ഇവർ എങ്ങനെ ചാനൽ നടത്തുന്നു? നികേഷിൽ നിന്നു ചാനൽ വാങ്ങിയവർ ആവശ്യമായ ലൈസൻസുകളൊന്നും എടുത്തിട്ടില്ല. നിയമപരമായി ഒരു നിമിഷം പോലും പ്രവർത്തിക്കാൻ അനുവാദമില്ലാത്ത ഈ ചാനൽ, കോടികൾ മുടക്കി കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് അന്വേഷിക്കണം.
കൈരളി ചാനലിനേക്കാൾ മോശമായ രീതിയിലാണ് റിപ്പോർട്ടർ ടിവി ഈ സർക്കാരിന്‍റെ അഴിമതികളെ ന്യായീകരിക്കുന്നത്. സിപിഎമ്മിനു വേണ്ടിയാണ് ഇതു പ്രവർത്തിക്കുന്നത്. ഫുട്ബോൾ ഇതിഹാസം മെസ്സി വരുമെന്ന് പറഞ്ഞ് കൊച്ചി കലൂർ സ്റ്റേഡിയം നവീകരിക്കാൻ കോടികൾ മുടക്കുമെന്ന് പ്രഖ്യാപിച്ചതിന്‍റെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണ്? തട്ടിക്കൂട്ട് പ്രസ്ഥാനമായ ഈ ചാനലിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്ര അന്വേഷണം വേണം- സാബു ജേക്കബ് ആവശ്യപ്പെട്ടു.
ചാനലിന്‍റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം. ജേക്കബിന്‍റെ ഹർജിയിൽ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചിരുന്നു. ചട്ടം മറികടന്നാണ് ലൈസൻസ് ആന്‍റോ അഗസ്റ്റിന് കൈമാറിയതെന്നും, നിലവിലെ ഡയറക്റ്റർമാർ എന്ന് പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നും, ലൈസൻസ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും സാബു ജേക്കബ് ഹർജിയില്‍ പറയുന്നു. ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാൻ ലൈസൻസ് ഉടമ എം.വി. നികേഷ് കുമാറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ആ മറുപടി പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുകയാണ്.