Mission Indradhanush 
Kerala

വാക്സിൻ മുടങ്ങിയവർക്കായി ഇന്ദ്രധനുഷ് തീവ്രയജ്ഞം

വാക്‌സിന്‍ എടുക്കാത്തതോ, ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കു​ട്ടി​ക​ള്‍ക്കും ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കാനും പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിലെ കുറവ് നികത്തുവാനുമുള്ള പദ്ധതി

MV Desk

തി​രു​വ​ന​ന്ത​പു​രം: ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​തോ, ഭാ​ഗി​ക​മാ​യി മാ​ത്രം എ​ടു​ത്തി​ട്ടു​ള്ള​തോ ആ​യ കു​ട്ടി​ക​ള്‍ക്കും ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കു​വാ​നും കൊ​വി​ഡ് മൂ​ലം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള​ള കു​റ​വ് നി​ക​ത്തു​വാ​നും 'മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0' സം​സ്ഥാ​ന​ത്തെ മ​റ്റൊ​രു സു​പ്ര​ധാ​ന ക്യാം​പെ​യ്നാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 മീ​ഡി​യ ശി​ല്‍പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കും. ഒ​ന്നാം ഘ​ട്ടം 7 മു​ത​ല്‍ 12 വ​രെ​യും ര​ണ്ടാം ഘ​ട്ടം സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ 16 വ​രെ​യും മു​ന്നാം ഘ​ട്ടം ഒ​ക്‌​റ്റോ​ബ​ര്‍ 9 മു​ത​ല്‍ 14 വ​രെ​യു​മാ​ണ്. ഓ​രോ ഘ​ട്ട​ത്തി​ലും സാ​ധാ​ര​ണ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍കു​ന്ന ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 6 ദി​വ​സ​ങ്ങ​ളി​ലാ​ണു പ​രി​പാ​ടി.

രാ​വി​ലെ 9 മ​ണി മു​ത​ല്‍ വൈ​കി​ട്ട് 4 മ​ണി വ​രെ​യാ​ണു സ​മ​യ​ക്ര​മം.

പ്രാ​യാ​നു​സൃ​ത​മാ​യ ഡോ​സു​ക​ള്‍ എ​ടു​ക്കു​വാ​ന്‍ വി​ട്ടു​പോ​യി​ട്ടു​ള്ള 0-23 മാ​സം പ്രാ​യ​മു​ള​ള കു​ട്ടി​ക​ളെ​യും എം​ആ​ര്‍ 1, എം​ആ​ര്‍2, ഡി​പി​റ്റി ബൂ​സ്റ്റ​ര്‍, ഒ​പി​വി ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ എ​ന്നി​വ ദേ​ശീ​യ വാ​ക്‌​സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം എ​ടു​ക്കു​വാ​ന്‍ വി​ട്ടു​പോ​യി​ട്ടു​ള​ള 2 മു​ത​ല്‍ 5 വ​യ​സ് വ​രെ​യു​ള​ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും പൂ​ര്‍ണ​മാ​യോ ഭാ​ഗി​ക​മാ​യോ വാ​ക്‌​സി​ന്‍ ദേ​ശീ​യ വാ​ക്‌​സി​നേ​ഷ​ന്‍ പ​ട്ടി​ക പ്ര​കാ​രം എ​ടു​ത്തി​ട്ടി​ല്ലാ​ത്ത ഗ​ര്‍ഭി​ണി​ക​ള്‍ക്കു​മാ​ണു വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന​ത്. മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 7ന് ​പൂ​ന്തു​റ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി