NK Premachandran MP 
Kerala

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വാഹനാപകടത്തിൽ പരുക്ക്

എംപിയുടെ കാലിനും നെറ്റിക്കു പരുക്കേറ്റിട്ടുണ്ട്

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി കൂട്ടിയിടിച്ചത്.

എംപിയുടെ കാലിനും നെറ്റിക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്‌സ്‌റേ എടുത്തു. ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയില്‍ മരുമകളുമരുമകളുടെ വീട്ടില്‍പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എംപി. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ കാറിൽ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ