സ്വർണക്കടകളിൽ പരിശോധന: ~100 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
തിരുവനന്തപുരം: "ഓപ്പറേഷൻ ആർക്കൻസ്റ്റോൺ' എന്ന പേരിൽ തൃശൂർ കേന്ദ്രീകരിച്ച് സ്വർണക്കടകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ 100 കോടിയിലേറെ രൂപയുടെ വിറ്റുവരവു വെട്ടിപ്പ് കണ്ടെത്തി.
തൃശൂർ ജില്ല കേന്ദ്രീകരിച്ച് 16 സ്വർണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും വസതികളും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ ഒരേ സമയം നടത്തിയ പരിശോധനയിൽ 36 കിലോയോളം സ്വർണം അനധികൃതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ നികുതി വെട്ടിപ്പിൽ നിന്നും ഇതുവരെ രണ്ടുകോടിയിൽ അധികം രൂപ നികുതി പിഴ ഇനത്തിൽ സർക്കാരിലേക്ക് ഈടാക്കി. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരേ കർശന നടപടികൾ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് (ജിഎസ്ടി) കമ്മിഷണർ അറിയിച്ചു.