Ismail Haniyeh, Hamas leader 
Kerala

മലപ്പുറത്തെ പരിപാടിയിൽ ഹമാസ് നേതാവ് പങ്കെടുത്തത് ആശങ്കാജനകം: ഇന്‍റലിജൻസ്

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ വെർച്വലായി പരിപാടിയിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ, ഹനിയയ്ക്ക് അതിനു സാധിച്ചിരുന്നില്ല.

ന്യൂഡൽഹി: മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പരിപാടിയിൽ ഹമാസ് മുൻ മേധാവി ഖാലിദ് മഷാൽ വെർച്വലായി പങ്കെടുത്ത സംഭവം ആശങ്കാജനകമെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ. പരിപാടി പൂർണമായി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും ഇന്‍റലിജൻസ് ഏജൻസി അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചയായിരുന്നു ജമാ അത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ വെർച്വലായി പരിപാടിയിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ, ഹനിയയ്ക്ക് അതിനു സാധിച്ചിരുന്നില്ല.

"ഹമാസിനെ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. ഹമാസ് നേതാക്കളാരും ഇന്ത്യയ്ക്കെതിരേ സംസാരിച്ചിട്ടുമില്ല. എങ്കിലും എല്ലാ സാധ്യതകളുമുണ്ട്. രാജ്യത്തിനെതിരായ യുദ്ധക്കുറ്റം ചുമത്തണമോ എന്നതടക്കം പരിശോധിക്കും''- മുതിർന്ന ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇസ്രയേൽ- ഹമാസ് സംഘർഷത്തിൻ ഇന്ത്യയ്ക്ക് നിഷ്പക്ഷ നിലപാടല്ലെന്നും എല്ലാം വിലയിരുത്തിയശേഷമാകും നടപടിയെന്നും അദ്ദേഹം.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്