Amartya Sen 
Kerala

ചൈനയുമായി താരതമ്യം ചെയ്യാനും തോൽപ്പിക്കാനും കെൽപ്പുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം; അമർത്യ സെൻ

കേരളീയത്തിനു സംഗീതാർച്ചന നേരാൻ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു

MV Desk

തിരുവനന്തപുരം: ചൈനയുമായി താരതമ്യം ചെയ്യാനാവുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ ജേതാവുമായി പ്രഫ. അമർത്യ സെൻ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിൽ കേരളം വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്നും ചൈനയുമായി താരതമ്യം ചെയ്യാനും ഒരു പക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നായിരിന്നു അദ്ദേഹം പറഞ്ഞത്. കേരളീയം ഉദ്ഘാടന വേദിയിൽ വിഡിയോ വഴി ആശംസ നേരുകയായിരുന്നു അദ്ദേഹം.

രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതൽ വാർത്തകൾ കേരളത്തിൽനിന്ന് ഉയർന്നു കേൾക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിനു സംഗീതാർച്ചന നേരാൻ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആയിരിക്കുമ്പോൾ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണ്. ശാന്തി, സമാധാനം, സാഹോദര്യം എന്നിവയിൽ ഏറ്റവും മികവ് പുലർത്തുന്ന കേരളത്തിന്‍റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി