എസ്ഐആറിൽ ഇടപെടാനില്ല

 
Kerala

എസ്ഐആറിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം

ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു

Jisha P.O.

കൊച്ചി: ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവ്. വിഷയത്തില്‍ സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

സർക്കാരിന്‍റെ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.

. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ 4 നാണ് എസ് ഐ ആർ പൂർത്തിയാക്കേണ്ടത്.

തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എൻഡിഎയ്ക്ക് ലഭിച്ച അംഗീകാരം; വികസിത ബിഹാറിന് വേണ്ടിയുള്ള ജനവിധിയെന്ന് അമിത് ഷാ

ബിഹാറിൽ മഹാസഖ‍്യത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തി; ആത്മപരിശോധന നടത്തണമെന്ന് തരൂർ

വികസനത്തിന് കിട്ടിയ വോട്ട്; ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

32 പന്തിൽ സെഞ്ചുറി; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് വൈഭവ് സൂര‍്യവംശി

'അനർഹർക്ക് സീറ്റ് നൽകി'; കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു