John Paul Papa Award to P.S. Sreedharan Pillai and Cardinal Alencherry 
Kerala

ജോൺ പോൾ പാപ്പ പുരസ്‌കാരം പി.എസ്. ശ്രീധരൻ പിള്ളയ്ക്കും കർദിനാൾ ആലഞ്ചേരിക്കും

പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് അവസാനവാരം കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 18ാമത് ജോൺ പോൾ പാപ്പ പുരസ്‌കാരം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്കും സിറോ മലബാർ സഭാ എമരിറ്റസ് മേജർ ആർച്ച് ബിഷപ്പും കർദിനാളുമായ മാർ ജോർജ് ആലഞ്ചേരിക്കും.

200ലധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിന്‍റെ എഴുത്ത് സപര്യക്കാണ് അവാർഡ്.

പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പുരസ്കാരം. പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് അവസാനവാരം കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്റ്ററും ചങ്ങനാശേരി അതിരൂപത ആർച്ച് പ്രീസ്റ്റുമായ ഫാ. ഡോ. മാണി പുതിയിടം പറഞ്ഞു.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി