കെ. മുരളീധരൻ

 
Kerala

"അഭിപ്രായ വ‍്യത‍്യാസം ഉണ്ടാകും"; കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് കെ. മുരളീധരൻ

യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം.

Aswin AM

കാസർഗോഡ്: കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലെന്ന് കെ. മുരളീധരൻ. അധികാരത്തിൽ എങ്ങനെയെങ്കിലും തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം.

ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമാണെന്നും ജനാധിപത‍്യ പാർട്ടിയായതിനാൽ അഭിപ്രായ വ‍്യത‍്യാസം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ നേതാക്കളുമായി ആലോചിച്ച ശേഷമാണ് ഒ.ജെ. ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ‍്യക്ഷനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്ത ജനീഷും അബിൻ വർക്കിയും യോഗ‍്യരായ ആളുകളെന്നും മുരളീധരൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള; കടകംപ്പള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ വി.ഡി സതീശൻ തർക്ക ഹർജി സമർപ്പിച്ചു

സാമൂഹിക വിഷയങ്ങൾ ഉന്നയിക്കുന്നതല്ല, ചർച്ച അനുവദിക്കാത്തതാണ് നാടകം; പ്രധാനമന്ത്രിക്ക് പ്രിയങ്കയുടെ മറുപടി

ശീത സമരം; ഗംഭീറുമായി കോലിയും രോഹിത്തും പിണക്കത്തിൽ, ബിസിസിഐ അടിയന്തരയോഗം വിളിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ആദ്യ ടിക്കറ്റ് ഭഗവാൻ ജഗന്നാഥന് സമർപ്പിച്ച് ഒസിഎ

ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; പരിശോധന നടത്തി