K Sudhakaran file
Kerala

"രാഹുലിനെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല'': കെ. സുധാകരൻ

''രാഹുലിന്‍റെ കാര്യത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുന്നു''

Namitha Mohanan

തിരുവനന്തപുരം: ​രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ തീരുമാനം തന്‍റെ അറിവോടെയല്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. പാർട്ടി നടപടിയെടുത്ത യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും ഓരോ നേതാക്കൾക്കും അവരവരുടേതായ തീരുമാനമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു.

രാഹുലിന്‍റെ കാര്യത്തിൽ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ മാറണം, നന്നാവണം, ശൈലി മാറ്റണം എന്നാൽ രാഹുലിന്‍റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിനോട് യോജിക്കില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും