തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്. ഒന്ന് ഭരണപക്ഷത്തിന്‍റേയും മറ്റൊന്ന് പ്രതിക്ഷത്തിന്‍റേയുമാണ്. പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. പി.വി. അൻവറെ സിപിഎം പാർലമെന്‍ററി പാർട്ടിയിൽ എന്തിന് നിലനിർത്തുന്നു. പുറത്തക്കിയാൽ പലതും പുറത്ത് വരുമെന്ന ഭയമുണ്ടെന്നും സുധാകരൻ പറഞ്ഞു.
അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ ശ്വാസം മുട്ടി നിൽക്കണം. തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും. അൻവർ നിലപാടുകൾ തിരുത്തി മുന്നോട്ടു വരുമെങ്കിൽ കോൺഗ്രസിലേക്കെടുക്കുന്ന കാര്യവും പരിഗണിക്കുമെന്ന് സുധാകരൻ പറഞ്ഞു.