കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു 
Kerala

കനത്ത മഴ; കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്

Namitha Mohanan

കോഴിക്കോട്: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ഇബിക്ക് കീഴിലുള്ള കക്കയം ഹൈഡല്‍ ടൂറിസം സെന്‍റര്‍, വനംവകുപ്പിന്‍റെ കക്കയം ഇക്കോ ടൂറിസം സെന്‍റര്‍, ടൂറിസം മാനേജ് മെന്‍റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കക്കയം ഉരക്കുഴി മേഖലയിലെ ടൂറിസം സെന്‍റർ ഇനി ഒരു അറിയിപ്പുണ്ടാവും വരെ അടിച്ചിടുമെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിർത്തിവച്ചിരിക്കുന്നതായും ഡിവിക്ഷൻ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.

കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ കരിയാത്തുംപാറയിലേക്ക് പ്രവേശിപ്പിക്കില്ല. കനത്ത മഴയുമായി ബന്ധപ്പെട്ട അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കുന്നു

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്