രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കുലർ; കാലടി സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ നിയന്ത്രണങ്ങൾക്കെതിരേ വിദ്യാർഥി പ്രതിഷേധം. ഹോസ്റ്റലിലും ക്യാംപസിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരേ എസ്എഫ്ഐയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാനാകില്ലെന്ന സർക്കുലർ അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ അറിയിച്ചു. സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമെന്ന് എസ്എഫ്ഐ ഭാരവാഹികൾ ആരോപിച്ചു.