Kerala

കണ്ണൂരിൽ തെരുവുനായ ആക്രമണം; 20 ഓളം പേർക്ക് കടിയേറ്റു

പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് തെരുവു നായ ആക്രമിച്ചത്.

MV Desk

കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രണം. 20 പേർക്ക് നായയുടെ കടിയേറ്റു (stray dog attack). കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് സംഭവം. വിദ്യാർത്ഥികൾ ഉൾപ്പടെ 20 ഓളം പേർക്ക് തെരുവുനായയുടെ ആക്രമണമുണ്ടായി.

നിലവിൽ പരിക്കേറ്റവരെ കണ്ണൂർ (kannur) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടത്തിലുണ്ടായ ഒരു പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് തെരുവു നായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി