അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം; അധുനിക സാങ്കേതിക വിദ്യയുമായി റിട്ട. മേജർ ജനറൽ എത്തുന്നു 
Kerala

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം; അധുനിക സാങ്കേതിക വിദ്യയുമായി റിട്ട. മേജർ ജനറൽ എത്തുന്നു

നദിയിൽ സോണാർ സിഗ്നൽ ലഭിച്ചു, നാളെ ഐബോഡ് ഉപയോഗിച്ച് പരിശോധന

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. മണ്ണിടിഞ്ഞു വീണ സമീപത്തെ ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ കിട്ടിയ സ്ഥലത്താണ് ചൊവ്വാഴ്ച പരിശോധന നടന്നത്. റോഡിൽ മണ്ണിനടിയിൽ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ തെരച്ചിൽ നദിയിൽ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണം തെരച്ചിൽ നിർത്തി സൈന്യം നേരത്തെ തന്നെ കരയിലേക്ക് കയറി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നാണ് വിശദീകരണം.

സൈന്യത്തിന് റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് തന്നെ ചൊവ്വാഴ്ച സോണാർ സിഗ്നൽ ലഭിച്ചത് ശുഭസൂചനയായി. നാവിക സേനയുടെ തെരച്ചിലിലാണ് സോണാർ സിഗ്നൽ ലഭിച്ചത്. ഒരു വലിയ വസ്തുവിന്‍റെ സാന്നിധ്യമാണ് സിഗ്ന‌ലിൽ കാണുന്നത്. ഇത് കാണാതായ ലോറിയുടേതോ മറിഞ്ഞു വീണ ടവറിന്‍റേതോ മറ്റേതെങ്കിലും വസ്തുവിന്‍റേതോ ആകാം. സിഗ്നൽ ലഭിച്ച സ്ഥലത്ത് ശക്തമായ അടിയൊഴുക്കു മൂലം ഇതുവരെ രക്ഷാദൗത്യസംഘങ്ങൾ തെരച്ചിൽ നടത്തിയിട്ടില്ല.

അതേസമയം, അർജുന് വേണ്ടിയുള്ള തെരച്ചിലിനായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലന്‍റേയും സംഘത്തിന്‍റേയും സഹായം തേടി ദൗത്യസംഘം. സംഘത്തിനൊപ്പം ഉടന്‍ ചേരുമെന്നും ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന "ഐബോഡ്' എന്ന ഉപകരണം ഉപയോഗിച്ച് നാളെ ഈ ഭാഗത്ത് തെരച്ചിൽ നടത്തുകയെന്ന് റിട്ട. മേജർ ജനറൽ പറഞ്ഞു. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഉപയോഗിക്കുന്ന ഈ ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. വെള്ളത്തിൽ പുതഞ്ഞു പോയ വസ്തുക്കൾ 70 മീറ്റർ ആഴത്തിൽ കണ്ടെത്താകൻ റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച ഈ ഉപകരണത്തിനാകും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്