കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര‍്യന്തം ശിക്ഷ

 
Kerala

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് മരണം വരെ തടവ്

ഹൊസ്ദുർഗ് അതിവേഗ പ്രത‍്യേക കോടതിയുടെതാണ് വിധി

Aswin AM

കാസർഗോഡ്: കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കുടക് നപ്പോക്ക് സ്വദേശിയായ പി.എ. സലീമിനെയാണ് (40) ഹൊസ്ദുർഗ് അതിവേഗ പ്രത‍്യേക കോടതി മരണം വരെ കഠിന തടവിന് ശിക്ഷ വിധിച്ചത്.

കേസിലെ രണ്ടാം പ്രതിയും സലീമിന്‍റെ സഹോദരിയുമായ സുഹൈബയെ തിങ്കളാഴ്ച കോടതി പിരിയുന്നതു വരെ തടവിന് ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

ശനിയാഴ്ച പരിഗണിച്ച കേസ് വിധി പ്രസ്താവിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2014 മേയ് 15നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. കർഷകനായ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് ഉറങ്ങി കിടക്കുകയായിരുന്ന 10 വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

അതിതീവ്ര മഴയില്ല, ഓറഞ്ച് അലർട്ട് മാത്രം; അഞ്ച് ദിവസം മഴ തുടരും

സർഫറാസ് ഖാനെ ടീമിലെടുക്കാത്തതിനെ ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്ക് പോര്

ലഡാക്ക് സംഘർഷം; വിവിധ സംഘടനകളുമായി ചർച്ച നടത്തി കേന്ദ്രം

''എന്‍റെ പടത്തോടുകൂടി ഒരു അസഭ‍്യ കവിത പ്രചരിക്കുന്നു''; സൈബർ പൊലീസ് ശ്രദ്ധിക്കണമെന്ന് ജി. സുധാകരൻ

സ്വർണത്തിന് പിന്നെയും വില കുറഞ്ഞു; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 3440 രൂപ