Kerala

കടക്കരപ്പള്ളി ഗവ. സ്കൂളിലെ കുരുന്നുകൾക്കും അധ്യാപകർക്കും വജ്രയുടെ സ്നേഹാദരവ്

700 ഓളം സ്കൂളുകൾ മാറ്റുരച്ച റിയലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയാണ് കടക്കരപ്പള്ളി ഗവ.സ്കൂൾ നാടിനഭിമാനമായത്

ചേർത്തല: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഹരിത വിദ്യാലയം റിയാൽറ്റി ഷോയിൽ മുന്നാം സ്ഥാനം കരസ്ഥമാക്കിയ കടക്കരപ്പള്ളി ഗവ.എൽ.പി. സ്കൂളിലെ കുരുന്നുകളെയും അവരെ വിജയത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും തൈക്കൽ വജ്ര സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാടിന്‍റെ സ്നേഹാദരവ് നൽകി.

കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് ചിങ്കുതറ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വജ്ര പ്രസിഡന്‍റ് സുരേഷ് മാമ്പറമ്പിൽ അദ്ധ്യക്ഷനായി. അഖിലാഞ്‌ജലി ഗ്രൂപ്പ് ഓഫ് കമ്പി നീസ് മാനേജിംഗ് ഡയറക്ടർ പി.ഡി. ലക്കി പൊന്നാടയും മൊമന്‍റോയും നൽകി ആദരിച്ചു. കണ്ടമംഗലം ദേവസ്വം പ്രസിഡന്‍റ് അനിൽകുമാർ അഞ്ചംന്തറ കുരുന്നുകൾക്ക് മൊമന്‍റോകൾ സമ്മാനിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി അനിൽകുമാർ ,വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ. സത്യാനന്ദൻ , ഗ്രാമ പഞ്ചായത്ത് അംഗം പി.ഡി. ഗഗാറിൻ, സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീലത, ആർ. പൊന്നപ്പൻ ,ജയിംസ് ആന്‍റണി, സതീഷ് , ഗംഗപ്രസാദ്, കെ.എസ്.സജിമോൻ , കെ.ആർ.രജീന്ദ്രൻ , പി.എസ്.സാബു , ആർ.രതീഷ്, സിജീഷ് സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. 700 ഓളം സ്കൂളുകൾ മാറ്റുരച്ച റിയലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയാണ് കടക്കരപ്പള്ളി ഗവ.സ്കൂൾ നാടിനഭിമാനമായത്.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു