കെ.സി. വേണുഗോപാൽ എംപി

 

File

Kerala

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിയുടെ നാടകം: സമരത്തെ വിമർശിച്ച് കെ.സി. വേണുഗോപാൽ

ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

Thiruvananthapuram Bureau

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാനുള്ള നാടകമാണ് കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫും മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് നടത്തിയ സത്യാഗ്രഹ സമരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള സമീപനങ്ങൾക്ക് കൂട്ടുകൂടുന്ന സർക്കാരാണിത്.

ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ വരുമ്പോൾ പാർട്ടി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിച്ച് കൃത്യമായ തീരുമാനം എടുക്കുന്നതാണ്.

ഈ വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും എടുക്കാൻ തയ്യാറാകാത്തത്ര ധീരവും മാതൃകാപരവുമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. അക്കാര്യത്തിൽ കോൺഗ്രസിന്‍റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

കേന്ദ്രം ഞെരുക്കുന്നെന്ന് മുഖ്യമന്ത്രി, 3.2 ലക്ഷം കോടി തന്നെന്ന് രാജീവ് ചന്ദ്രശേഖർ

24 മണിക്കൂറിൽ 29 കിലോമീറ്റർ റോഡ്: ദേശീയപാതാ അഥോറിറ്റിക്ക് റെക്കോഡുകൾ നാല്

ബ്രിട്ടനിൽ തീവ്രവാദം പഠിപ്പിക്കും: വിദ്യാർഥികളെ വിലക്കി യുഎഇ

ഹിന്ദുത്വ ഭ്രാന്തമായ ആശയം: മണിശങ്കർ അയ്യർ

ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം | Video